11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 18, 2024
October 14, 2024
October 7, 2024
September 11, 2024
September 6, 2024
August 19, 2024
April 21, 2024
December 5, 2023
August 27, 2023
June 17, 2023

ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍: നയപ്രഖ്യാപനം തടഞ്ഞു

Janayugom Webdesk
കൊൽക്കത്ത
March 7, 2022 10:43 pm

ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പശ്ചിമ ബംഗാൾ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടഞ്ഞു. പ്രതിഷേധത്തിൽ പ്രകോപിതനായ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ മൂന്ന് തവണ സഭയിൽ നിന്ന് ഇറങ്ങിപോകാൻ ഒരുങ്ങിയെങ്കിലും സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ച് വീണ്ടും പ്രസംഗം തുടര്‍ന്നു.

നടപടികൾ ആരംഭിക്കാൻ അനുവദിക്കണമെന്ന് ഗവർണർ ബിജെപി എംഎൽഎമാരോട് അഭ്യർത്ഥിച്ചെങ്കിലും അവര്‍ ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കി. ഇതോടെ തന്റെ പ്രസംഗം മേശപ്പുറത്ത് വച്ച് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം ബിജെപിയുടെ പ്രതിഷേധം അശാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

 

Eng­lish Sum­ma­ry: Dra­mat­ic scenes in the Ben­gal Leg­isla­tive Assem­bly: Pol­i­cy dec­la­ra­tion blocked

You may like this video also

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.