Web Desk

ന്യൂഡൽഹി

March 31, 2020, 6:40 pm

കോവിഡ് വ്യാപനം: ഒന്നിലധികം രോഗികൾക്കുള്ള വെന്റിലേറ്ററുമായി ഡിആർഡിഒ

Janayugom Online

ഒരേസമയത്ത് ഒന്നിൽ കൂടുതൽ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വെന്റിലേറ്റർ വികസിപ്പിച്ച് ഡിഫൻസ് റിസേർച്ച് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്താണ് ഡിആർഡിഒ ഈ ഉദ്യമം ഏറ്റെടുത്തതെന്ന് വകുപ്പ് തലവൻ സതീഷ് റെഡ്ഡി പറ‍ഞ്ഞു.

ആദ്യം ഉണ്ടാക്കിയ വെന്റിലേറ്റർ ശരിയായി പ്രവർത്തിക്കുന്നതായും ഡിആർഡിഒ അറിയിച്ചു. ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും ഗവേഷകരുടെയും നിർദേശങ്ങൾ കൂടി അനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി നിർമ്മാണം അടുത്തയാഴ്ച പൂർത്തിയാകുമെന്നും റെഡ്ഡി പറഞ്ഞു. നേരത്തേയും ഡിർഡിഒ വെന്റിലേറ്ററുകൾ നിർമ്മിച്ചിട്ടുണ്ട്. അതേസമയം അടുത്ത ആഴ്ച മുതൽ പ്രതിദിനം 20,000 എൻ-95 മാസ്കുകളും ഡിആർ‍ഡിഒ നിർമ്മിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish Sum­ma­ry; one ven­ti­la­tor can sup­port mul­ti­ple coro­na virus patients

YOU MAY ALSO LIKE THIS VIDEO