പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്തു കറങ്ങി നടന്ന യുവതി പിടിയിൽ. കറുത്ത ഷൂവും മൂന്ന് വലിയ സ്റ്റാറും ഉള്‍പ്പെടെ സിഐ റാങ്കിങ് യൂണിഫോമും ധരിച്ചാണ് യുവതി സമീപ പ്രദശങ്ങളിലായി ചെക്കിങ് നടത്തിയിരുന്നത്. പൊലീസ് വേഷത്തിനു മുകളില്‍ മേലങ്കി ധരിച്ച് സ്‌റ്റേഷനു പുറത്ത് ഫോണില്‍ സംസാരിക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇരുപത്തി അഞ്ചു വയസുകാരിയായ ഗർഭിണിയായ യുവതിയാണ് പൊലീസ് പിടിയിലായത്.
ജോലി ലഭിച്ചതായി വീട്ടുകാരെ കബളിപ്പിക്കാനാണ് പൊലീസ് വേഷം കെട്ടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പരിശീലനത്തിനെന്ന പേരില്‍ വീട്ടില്‍നിന്നു പോയ യുവതി ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ രണ്ടു ദിവസം എത്തിയിരുന്നു. മേല്‍ക്കുപ്പായം ധരിച്ചു സ്‌റ്റേഷനു പുറത്തെ കസേരയില്‍ ഇരുന്ന യുവതിയെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. കൂടുതല്‍ സമയവും മെഡിക്കല്‍ കോളജിലാണ് യുവതി ചെലവിട്ടത്. ബിരുദധാരിയായ യുവതി ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവാവിനെയാണ് വിവാഹം കഴിച്ചത്. അന്നുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തിലെ പ്രശ്‌നം ഒഴിവാക്കാന്‍ സിഐ ജോലി ലഭിച്ചുവെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 6 മാസം ഗര്‍ഭിണിയായ യുവതി തട്ടിപ്പ് നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനാല്‍ പൊലീസ് ഭര്‍ത്താവിനെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.