26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 23, 2025
January 23, 2025
January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025

‘മദ്യം കഴിക്കൂ, ഗൂഡ്ക വലിക്കൂ, ജലം സംരക്ഷിക്കൂ’; വിചിത്ര പ്രസ്താവനയുമായി ബിജെപി എംപി

Janayugom Webdesk
മുംബൈ
November 8, 2022 1:17 pm

ജലത്തിന്റെ പ്രാധാന്യം മനസിലാകാന്‍ മദ്യവും പുകവലിയും ശീലമാക്കാന്‍ നിര്‍ദ്ദേശിച്ച് ബിജെപി എംപി. ബിജെപി എംപി ജനാര്‍ധന്‍ മിശ്രയാണ് വിചിത്ര നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.‘ഭൂമി വെള്ളമില്ലാതെ വറ്റി വരളുകയാണ്, അത് സംരക്ഷിക്കപ്പെടുന്നതിന് ഗുട്ക ( ഒരുതരം പുകയില) വലിക്കുക, മദ്യം കഴിക്കുക, അയോഡെക്സ് കഴിക്കാം, ടിന്നര്‍ മണപ്പിക്കാം എന്തുവേണമെങ്കിലും കഴിക്കാം. പക്ഷെ ജലത്തിന്റെ പ്രാധാന്യം മനസിലാക്കണം, ജനാര്‍ധന്‍ മിശ്ര പറഞ്ഞു.

മധ്യപ്രദേശിലെ രേവയില്‍ നടന്ന ജലസംരക്ഷണ ശില്‍പശാലയിലാണ് ജനാര്‍ദന്‍ മിശ്ര വിചിത്രപരാമര്‍ശം നടത്തിയത്. ഏതെങ്കിലും സര്‍ക്കാര്‍ ജലനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍, മറ്റെന്ത് നികുതി വേണമെങ്കിലും ഒഴിവാക്കിക്കോളു എന്നും ജലനികുതി ഞങ്ങള്‍ അടയ്ക്കാമെന്ന് സര്‍ക്കാരിനോട് പറയണമെന്നുംഅദ്ദേഹം പറഞ്ഞു. നവംബര്‍ 6 ന് ജില്ലയിലെ രേവ കൃഷ്ണരാജ് കപൂര്‍ ഓഡിറ്റോറിയത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിചിത്രമായ പ്രസ്താവനകളിലൂടെ നേരത്തെയും മിശ്ര വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ, തന്റെ കൈകൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കുന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലായിരുന്നു.

Eng­lish Sum­ma­ry: ‘Drink alco­hol, smoke good­ka, save water’; BJP MP with a strange statement

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.