ഈ നാലു ജില്ലകളിലെ റേഷൻകടകളിൽ ഇനി മുതൽ കുടിവെള്ളവും

Web Desk
Posted on November 17, 2019, 9:34 am

തിരുവനന്തപുരം: ശബരിമല മണ്ഡല കാലം പ്രമാണിച്ച്‌ റേഷന്‍ കടകളില്‍ ഇനിമുതൽ കുപ്പി വെള്ളം ലഭ്യമാക്കും. 4 ജില്ലകളിലെ റേഷന്‍ കടകളില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ റേഷന്‍ കടകളിലാണ് വെള്ളം ലഭ്യമാക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ ഭക്ഷ്യഭദ്രതാ നിയമത്തെക്കുറിച്ചുള്ള മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 40,000 കുപ്പി എത്തിയെന്നും ഇതു വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റേഷന്‍ സംവിധാനം സുതാര്യമാക്കാന്‍ ഇ‑കാര്‍ഡുകള്‍ പ്രാബല്യത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.