Web Desk

ന്യൂഡല്‍ഹി

October 24, 2020, 12:20 pm

‘ജലം അമൂല്യമാണ്’, കുടിവെള്ളം പാഴാക്കിയാല്‍ ഇനി പിടിവീഴും; കര്‍ശന നടപടികളുമായി കേന്ദ്രം

Janayugom Online

കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ജല്‍ശക്തി വകുപ്പിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയുടേതാണ് പുതിയ തീരുമാനം. കുടിവെള്ളവും ഭൂഗര്‍ഭ ജലവും അമിതമായി പാഴാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ അ‍ഞ്ച് പ്രകാരമാണ് വിജ്ഞാപനം. 

ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് കുടിവെള്ളം പാഴാക്കിയാല്‍ പിഴയായി ലഭിക്കുക. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ അധിക പിഴ ചുമത്താനും തീരുമാനമായി. രാജേന്ദ്ര ത്യാഗിയെന്ന ആളാണ് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. കുടിവെള്ളം പാഴാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജല്‍ശക്തി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ ഭൂഗര്‍ഭജലവും കുടിവെള്ളവും പാഴാക്കുകയും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപികരിക്കാന്‍ കേന്ദ്രം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ENGLISH SUMMARY:drinking water is wast­ed Cen­ter govt will take strict action
You may also like this video