പിങ്കി മുരളി

February 23, 2021, 1:14 pm

എന്ത്‌ കൊണ്ട്‌ സഹദേവനെ ദൃശ്യം 2 ൽ നിന്ന് ഒഴിവാക്കി? ആ ‘സത്യം’ വെളിപ്പെടുത്തി ഷാജോൺ

Janayugom Online

മൊഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. ഇപ്പോളിതാ ഒടിടി റലീസിലെത്തിയ ചിത്രത്തിലന്റെ രണ്ടാം പകുതിയായ ദൃശ്യം2 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ക്രൈം ത്രില്ലര്‍ എന്ന വിശേഷണം നേടി മുന്നേറുകയാണ്. ആദ്യ ഭാഗത്തിലുള്ള സഹദേവന്‍ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ജോര്‍ജുകുട്ടിയെയും കുടുംബത്തെയും ഇത്രമാത്രം വേദനിപ്പിച്ച മറ്റൊരു വ്യക്തി ചിത്രത്തില്‍ ഉണ്ടായിരിക്കില്ല. കോമഡിയിലൂടെ വന്ന  ഷാജോണ്‍ സഹദേവന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച് വില്ലനായി മാറിയതാണ് നമ്മള്‍ കണ്ടത്. അഭിനയം കൊണ്ട് പ്രേക്ഷരില്‍ നിന്ന് വെറുപ്പ് സമ്പാദിക്കാനായി എന്നതാണ് ആ കഥാപാത്രത്തിന്റെ വിജയം.

സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ജോര്‍ജുകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് രണ്ടാം പകുതിയില്‍ ജിത്തു ജോസഫ് എന്ന എഴുത്തുകാരനും സംവിധായകനും നമ്മുക്ക് കാണിച്ചു തന്നത്. അതേ സമയം ആദ്യ പകുതില്‍ ഉണ്ടയിരുന്ന താരങ്ങള്‍ രണ്ടാം പകുതിയില്‍ നിന്ന് അപ്രത്യക്ഷമായത് കുറച്ച് പ്രേക്ഷകരെ നിരാശരാക്കിയിട്ടുണ്ട്. അവരില്‍ ഏറ്റവും നമ്മള്‍ തെരഞ്ഞതും സഹദേവനായി അഭിനയിച്ച ഷാജോണെയാണ്. ഇപ്പോളിതാ സഹദേവനെ തെരഞ്ഞ് എത്തിയ സഹപ്രവര്‍ത്തകനായ ബാലാജി സര്‍മയുടെ ഫേസ്ബുക്ക് വീഡിയോയാണ് വൈറലാകുന്നത്.

സഹദേവന്‍ എവിടെയെന്ന ചോദ്യത്തിന് നേരിട്ട് സഹദേവന്‍ തന്നെ മറുപടി പറയുകയാണ്. പണിപോയ സഹദേവന് ദൃശ്യം 2ല്‍ പണികിട്ടിയില്ലെന്നാണ് രസകരമായി ഷാജോണ്‍ പറയുന്നത്. ഇനിയും ചുരുളഴിയാന്‍ ബാക്കി വച്ച ദൃശ്യം2 എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ താനുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി താരം പറയുന്നു. അതിഗംഭീരമായ ദൃശ്യം2ല്‍ അവസരം ലഭിക്കാഞ്ഞതിലുള്ള നിരാശയും താരം വെളിപ്പെടുത്തി. പുള്ളി എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ താരം. അതേസമയം ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാസത്തില്‍ സഹദേവനായി എത്തിയത് കലാഭവന്‍മണിയാണ്. ഇനി ദൃശ്യം2 തമിഴില്‍ ഒരുക്കുകയാണെങ്കില്‍ ചിത്രത്തില്‍ കലാഭവനന്‍ മണി അവതരിപ്പിച്ച വേഷം ചെയ്യാന്‍ ആരും ഉണ്ടാവില്ല എന്ന് കരുതിയാകാം ഷാജോണെ ഒഴിവാക്കിയതെന്ന് ഒരു പക്ഷം പറയുന്നത്.

ENGLISH SUMMARY:drishyam actor sha­jon statement
You may also like this video