പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ — ജിത്തു ജോസഫ്‌ ചിത്രം ‘ദൃശ്യം 2’ ടീസര്‍ പുറത്ത്

Web Desk
Posted on May 21, 2020, 3:05 pm

മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ന്നായിരുന്നു ദൃശ്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലറില്‍ ഒന്നായ ദൃശ്യത്തിന്‌ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആവേശത്തോടെയാണ്‌ ആരാധകർ ഏറ്റെടുത്തത്‌. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുക. ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 എഴുതി സംവിധാനം ചെയ്യുക. 2013 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രം ജോര്‍ജുകുട്ടി ഇന്നും ജനമനസുകളില്‍ പ്രിയപ്പെട്ടതായി നില്‍കുകയാണ്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡാണ് ഈ സിനിമ സ്വന്തമാക്കിയത്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. അന്നൊന്നും അതിന് കൃത്യമായ ഉത്തരം അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ, വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ അറുപതാം ജന്മദിനത്തില്‍ ദൃശ്യം 2 ടീസര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.