ആതിര വി ശിവന്‍

February 24, 2021, 11:25 am

ജോർജ്കുട്ടിയുടെ മൂന്നാം വരവ് ‚വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

Janayugom Online

മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയൊരു ഏടിന് വഴിവെച്ച ചലച്ചിത്രമാണ് ദൃശ്യം .ആദ്യഭാഗം തന്നെ വൻ വിജയമായിരുന്നു . രാജ്യത്തൊട്ടാകെയും അന്തർദേശിയ തലത്തിലും മികച്ച പ്രതികരണം .എന്നാൽ അതിനോടൊപ്പം തന്നെ കിടപിടിക്കുകായാണ് ദൃശ്യത്തിന്റെ രണ്ടാംഭാഗം.പൊതുവായി കണ്ട വരുന്ന ഒരു കീഴ്ക്കമായിരുന്നു പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ഒന്നാം ഭാഗങ്ങൾക്ക് മുൻപിൽ തലതാഴ്ത്തി നിൽക്കുന്ന രണ്ടാം ഭാഗങ്ങൾ .എന്നാൽ ഇവിടിതാ ആ ചരിത്രവും ദൃശ്യം രണ്ടാം ഭാഗം മാറ്റി കുറിച്ചു.അപ്രതീക്ഷിതമായി മെഗാ ഹിറ്റായ ഒന്നാംഭാഗത്തിനു ശേഷം ഇപ്പോളിതാ പ്രേക്ഷകർക്കിടയിൽ ചർച്ച രണ്ടാം ഭാഗത്തെപ്പറ്റിയാണ് .

സിനിമാപ്രേമികള്‍ക്ക് മറ്റൊരു പ്രതീക്ഷയുടെ നാളവുമായിട്ടാണ് സംവിധായകൻ ജീത്തു ജോസ്ഫിന്റെ മറുപടി ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്നതിനാണ് ജീത്തുവിന്റെ മറുപടി . ദൃശ്യം രണ്ട് വമ്പന്‍ ഹിറ്റായതിന് പിന്നാലെ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് സംവിധായകന്‍ നൽകിയത് . ചിത്രത്തിന്റെ ക്ലൈമാക്സ് തന്റെ പക്കലുണ്ട്. മോഹന്‍ലാലുമായി ഇക്കാര്യം സംസാരിച്ചെന്നും ജീത്തു ജോസഫ് പറഞ്ഞു.മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായിരുന്നു ദൃശ്യം. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം വമ്പന്‍ ഹിറ്റായതോടെ സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത് ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടോ എന്ന് തന്നെയാണ് . 

‘ക്ലൈമാക്‌സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ വരണം. അതുകൊണ്ട് നടക്കുമെന്ന് ഉറപ്പായും പറയാനാവില്ല. ഞാനൊന്ന് ശ്രമിച്ച് നോക്കും. അത് നടന്നില്ലെങ്കില്‍ വിട്ടുകളയും.സ്‌ക്രിപറ്റ് റെഡിയായാലും ഉടനൊന്നും ഉണ്ടാവില്ല. രണ്ട് മൂന്ന് കൊല്ലമെങ്കിലും എടുക്കും. ആന്റണിയോട് ഞാന്‍ പറഞ്ഞത് ആറ് വര്‍ഷമെങ്കിലും എടുക്കുമെന്നാണ്. അത് വലിയ ദൈര്‍ഘ്യമാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നോ കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്ന് ആന്റണി എന്നോട് പറഞ്ഞിട്ടുണ്ട്. അത്രയും സമയത്തിനുള്ളില്‍ നടക്കുമോ എന്ന് ആദ്യം ഞാനൊന്ന് നോക്കട്ടെ. സിനിമ എന്തായാലും ഉണ്ടാവുമെന്ന് ഉറപ്പൊന്നും നല്‍കാനാവില്ലെന്നും ആന്റണിയോട് പറഞ്ഞിട്ടുണ്ടെന്നും– ജീത്തു ജോസഫ് പറഞ്ഞു.

‘നൂറ് ശതമാനം ലോജിക്ക് വെച്ച് ഒരു സിനിമയും ചെയ്യാന്‍ സാധിക്കില്ല. അത് റിയല്‍ ലൈഫായി പോകും. ലോജിക്കും കുറച്ച് ഫിക്ഷനും ചേര്‍ത്താലേ ആളുകളെ എക്‌സൈറ്റ് ചെയ്യിക്കാനാവൂ. ദൃശ്യം രണ്ടിനായി എന്റെ സുഹൃത്തുക്കളായ ചില പോലീസ് ഉദ്യോഗസ്ഥരുടെയും എന്റെ സുഹൃത്തായ ഫോറന്‍സിക് സര്‍ജന്‍ ഹിദേഷ് ശങ്കറിന്റെ സഹായവും തേടിയിരുന്നു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന് നല്‍കി ക്ലിയറാക്കിയാണ് ജോര്‍ജുകുട്ടിയുടെ ബുദ്ധി ഉണ്ടാക്കിയിരിക്കുന്നത്. ക്ലൈമാക്‌സിന്റെ കാര്യത്തില്‍ അവിശ്വസനീയത പലര്‍ക്കുമുണ്ട്. അതില്‍ 80 ശതമാനവും കറക്ടാണെന്ന് എനിക്ക് പറയാനാവും.’–ജീത്തു വ്യക്തമാക്കി.

രണ്ടുമൂന്ന് വർഷത്തിനുള്ളിൽ മൂന്നാം ഭാഗം ഉണ്ടാക്കുമെന്ന ജീത്തുവിന്റെ മറുപടി ആരാധക പ്രേമികൾക്ക് വൻ പ്രതീക്ഷയാണ് നൽകിയിട്ടുള്ളത് . ജോർജുകുട്ടിയുടെ അടുത്ത വരവിനായി അതീവ ആകാംഷയിലാണ് പ്രേക്ഷക മനസ് .
eng­lish summary;drishyam3,Will George Kut­ty come again? Jeethu Joseph with the reply
you may also like this video;