ഐടി ജീവനക്കാരിയെ അപമാനിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. കോതമംഗലും പുന്നൂര്‍ സ്വദേശി റാസിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓണ്‍ലൈന്‍ ടാക്‌സിയില്‍ സഞ്ചരിച്ച യുവതിയെയാണ് കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
വൈറ്റിലയില്‍ നിന്നും കാക്കനാട്ടേക്ക് ടാക്‌സി വിളിച്ച യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഡോര്‍ അടച്ചിട്ട് ദേഹത്ത് കടന്നുപിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ രാവിലെ 10 നായിരുന്നു സംഭവം. ഇന്‍ഫോപാര്‍ക് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
English summary: driver arrest in kochi
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.