ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

Web Desk
Posted on December 02, 2019, 5:25 pm

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌െ്രെഡവര്‍ വെന്തുമരിച്ചു. ചന്തപ്പുരകോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് മരിച്ചത്.

ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തിയതാണ് ദുരൂഹതക്കിടയാക്കുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. തീപിടിച്ച കാറ് റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ പ്രദേശത്തുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേക്കും മരിച്ചിരുന്നു. ടൈറ്റസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്‌.