Web Desk

തിരുവനന്തപുരം:

January 25, 2021, 7:45 pm

കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർ കാബിൻ ഇനി വേർതിരിക്കില്ല

Janayugom Online

കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർ കാബിൻ ഇനി വേർതിരിക്കില്ല. കാബിൻ‌ വേർതിരിച്ചതിനാൽ അവിടേക്കുളള വായു സഞ്ചാരം കുറയുകയും ഡ്രൈവർ കാബിൻ ഭാ​ഗത്തെ ചൂട് വർധിക്കുവാനും കാരണമായിരുന്നു. ചൂട് കാരണം ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയർന്നിരുന്നു.

കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ യൂണിറ്റ് ഓഫീസർമാർക്ക് യൂണിറ്റുകളിലെ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ ഡ്രൈവർ കാബിൻ വേർതിരിവ് ഒഴിവാക്കാമെന്ന് ചീഫ് ഓഫീസ് അറിയിപ്പ് നൽകുകയായിരുന്നു. കാബിനിലെ വേർതിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം. ഇത്തരത്തിൽ എടുത്തു മാറ്റുന്ന കാബിനുകൾ പുനരുപയോഗിക്കാവുന്ന തരത്തിൽ കേടുപാടുകൾ കൂടാതെ യൂണിറ്റുകളിൽ സൂക്ഷിക്കണമെന്നും ഇക്കാര്യത്തിൽ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ENGLISH SUMMARY: Dri­ver cab­ins will no longer be seg­re­gat­ed on KSRTC buses

YOU MAY ALSO LIKE THIS VIDEO