ഗൂഗിള്‍ മാപ്പിന്റെ ‘എളുപ്പവഴി‘യിലൂടെ വിമാനത്താവളത്തില്‍ പോയ ആളുകള്‍ ഒടുവിലെത്തിയത് ചതുപ്പില്‍

Web Desk
Posted on June 28, 2019, 10:33 am

ഡെന്‍വര്‍: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പവഴി തേടിയ ഡ്രൈവര്‍മാര്‍ ഒടുവിലെത്തിയത് ചതുപ്പ് നിലത്ത്.
എളുപ്പവഴി തേടിപ്പോയ ഏകദേശം നൂറോളം ഡ്രൈവര്‍മാര്‍ കാറുമായി ചെളിയില്‍ കുടുങ്ങിയിട്ടുണ്ട്.
അതേസമയം വഴികളെക്കുറിച്ച് തങ്ങള്‍ നല്‍കുന്നത് സത്യസന്ധമായ വിവരങ്ങളാണെന്നും എന്നാല്‍ കാലാവസ്ഥയും മറ്റ് കാര്യങ്ങളും ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് ഗൂഗിളിന്റെ പക്ഷം.

YOU MAY LIKE THIS VIDEO