Thursday
21 Mar 2019

ലേണേഴ്സിനെത്തിയവരെ വഴിതെറ്റിച്ച് ചോദ്യങ്ങള്‍

By: Web Desk | Saturday 12 January 2019 7:30 PM IST


ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്സ് പരീക്ഷ എഴുതാന്‍വന്നവര്‍ ചോദ്യം കണ്ട് ഞെട്ടി. ചോദ്യം എന്താണെന്ന് മനസ്സിലാക്കാനും ഉത്തരമെഴുതാനുമാകാതെ ഇവര്‍ വെള്ളം കുടിച്ചു. മലയാള ഭാഷ തിരഞ്ഞെടുത്തവര്‍ മാത്രമാണ് ഇത്തരത്തില്‍ പാടുപെട്ടത്. മലയാളം ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കാക്കാന്‍ കമ്പ്യൂട്ടറിന്‍റെ സഹായം തേടിയതാണ് ഇതിന് കാരണം.

ഒരു മാതൃകാ ചോദ്യം ഇങ്ങനെയാണ് ‘അസ്പഷ്ടമായ സാഹചര്യങ്ങളിൽ ഒരു ഉയർന്ന കോൽ’. ഒന്നും മനസ്സിലാകാത്ത പരീക്ഷാര്‍ഥികള്‍ ഓപ്ഷ്ന്‍ നോക്കിയപ്പോള്‍ അതിലും തമാശ.  ‘നല്ല കാരണം നിങ്ങൾക്ക് കൂടുതൽ കാണാം’,  ‘അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം’, ‘ഉറപ്പു മറ്റുള്ളവർ ഉണ്ടാക്കുക നിന്നെ കാണാം.’ തുടങ്ങി പരസ്പര ബന്ധമില്ലാത്ത ഓപ്ഷനുകളാണ് ചോദ്യത്തിന് താഴെ ഉണ്ടായിരുന്നത്.

ജനുവരി ഒന്ന് മുതൽ ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്സ് പരീക്ഷ കേന്ദ്രസർക്കാർ ഓൺലൈൻ വഴിയാക്കിയിരുന്നു.