Web Desk

തിരുവനന്തപുരം

December 31, 2020, 5:55 pm

ഡ്രൈവിങ് ലൈസന്‍സ് നാളെ മുതല്‍ ഓണ്‍ലൈനായി പുതുക്കാം

Janayugom Online

സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വകുപ്പിന്റെ ഓഫീസുകളും പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും ലൈസന്‍സ് പുതിക്കാന്‍ സൗകര്യം ലഭിക്കും. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ രേഖകള്‍ക്കായുള്ള കാലാവധി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീട്ടിയരുന്നു. 

ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന്‍ എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയത്. 2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ചരക്കുവാഹന ഉടമകള്‍ അവിശ്യം ഉന്നയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന് കത്ത് നല്‍കി. ഇതിനെ തുടര്‍ന്നാണ് തീരുമാനം. നാലാം തവണയാണ് കേന്ദ്രം കാലാവധി നീട്ടി നല്‍കുന്നത്.

ENGLISH SUMMARY:Driving license can be renewed online from tomorrow
You may also like this video