ഡ്രൈവിംഗ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം. സംഭവത്തിൽ ഡ്രൈവിങ് സ്കൂള്‍ ഉടമയെ അറസ്റ്റ് ചെയ്തു . ചാലക്കുടി അരുണ്‍ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും ഡ്രൈവിംഗ് പഠിപ്പിക്കുന്നയാളുമായ ചാലക്കുടി സ്വദേശി ജി രാധാകൃഷ്ണനെ(58)യാണ് അതിരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തത്.
അതിരപ്പിള്ളി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി നല്കിയ പരാതിയിലാണ് അറസ്റ്റ്. ഡ്രൈവിംഗ് പരിശീലനത്തിനിടെ പിള്ളപ്പാറയില്‍ നിന്ന് വെറ്റിലപ്പാറ ഭാഗത്തേക്കു വരുന്നവഴിയില്വെച്ച് രാധാകൃഷ്ണന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂളിന്റെ കാറും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു.
English Summary:driving school owner try to seduce girl
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.