കര്‍ണാടകയില്‍ ഡിആര്‍ഡിഒയുടെ ഡ്രോണ്‍ തകര്‍ന്ന് വീണു

Web Desk
Posted on September 17, 2019, 2:53 pm

കര്‍ണാടകയില്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡ്രോണ്‍ തകര്‍ന്നു വീണു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ജോഡിചിക്കനെഹള്ളിയിലെ വയലിലേക്കാണ് ആളില്ല വാഹനം തകര്‍ന്നു വീണത്.

ആളില്ലാത്തതും ആളുള്ളതുമായ വിമാനങ്ങള്‍ക്ക് ഡിആര്‍ഡിഒ നടത്തുന്ന ഔട്ട് ഡോര്‍ ടെസറ്റിംഗും വിലയിരുത്തല്‍ സൗകര്യവുമാണ് ചല്ലക്കരെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലുള്ളത്.

ഇത്തരത്തില്‍ ടെസ്റ്റ് ട്രയല്‍ നടത്തുന്നതിനിടയിലാണ് ഡ്രോണ്‍ തകര്‍ന്ന് വീണത്. ഡിആര്‍ഡിഒ അധികൃതര്‍ സ്ഥലത്തെത്തി. പരീക്ഷണം പരാജയമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.