Web Desk

പയ്യന്നൂർ

February 29, 2020, 6:24 pm

നാവിക അക്കാദമിക്ക് മീതെ ഡ്രോൺ പറത്തി: ഭീകരവിരുദ്ധ സ്ക്വാഡും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി

Janayugom Online

ഏഴിമല നേവൽ അക്കാദമിയിലെ അതീവ സുരക്ഷ മേഖലയിൽ ഡ്രോൺ പറത്തി രഹസ്യങ്ങൾ ചോർത്തിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമി പ്രദേശത്തെ കടൽ തീരത്ത് ഈ മാസം 26 ന് രാത്രി 10 മണിയോടെ ഡ്രോൺ പറത്തിയെന്നാണ് നാവിക അക്കാദമി ലഫ്റ്റനന്റ് കമാന്റന്റ് പ്രഞ്ചാൽ ബോറ പയ്യന്നൂർ പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്.

ഇന്നാണ് പരാതി നൽകിയത്. ഇക്കാര്യം പയ്യന്നൂർ എസ് ഐ ശ്രീജിത്ത് കൊടേരി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ എസ് പിയുടെ നേതൃത്യത്തിലുള്ള സംഘവും ഭീകരവിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽ പെട്ട സെക്യൂരിറ്റി ജീവനക്കാരൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ പയ്യന്നൂർ മേഖലയിൽ ഡ്രോൺ കൈവശം വെക്കുന്നവരുടെ വിവരം ശേഖരിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിയതായാണ് സൂചന. ആവശ്യമെങ്കിൽ ഇവരെ ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളും കൈക്കൊള്ളാൻ സാധ്യതയുണ്ട്.

Eng­lish Sum­ma­ry; drone pres­ence near naval acad­e­my, Anti-Ter­ror­ist Squad and Crime Branch are investigating

YOU MAY ALSO LIKE THIS VIDEO