ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഡ്രോണ്‍ ക്യാമറ നിരീക്ഷണം തുടങ്ങിയതോടെ വയലുകളിലും കവലകളിലും കൂട്ടം കൂടി നില്ക്കുന്നവര് ‘കണ്ടം വഴി’ ഓടാന്‍ തുടങ്ങി. പൊലീസിന്റെ പരിശോധന എത്താന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ രസകരമായ കാഴ്ചകളാണ് കാമറയില്‍ പതിഞ്ഞത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി വേങ്ങര, മഞ്ചേരി, പൊന്നാനി, മലപ്പുറം പൊലീസ് സ്റ്റേഷനുകളുടെ കീഴിലാണ് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചത്.
വള്ളിക്കുന്നത്തും സമാന സംഭവം നടന്നു.
പൊലീസ് ഒരിക്കലും എത്തില്ലെന്ന് കരുതി വലിയ വയലുകളുടെ നടുവില്‍ പോയി ഇരുന്ന് സൊറ പറഞ്ഞിരുന്ന യുവാക്കള്‍ അപ്രതീക്ഷിതമായെത്തിയ ഡ്രോണ്‍ കാമറ കണ്ടതോടെ ഷര്‍ട്ടൂരി തലയും മുഖവും മറച്ച് വീട്ടിലേക്ക് ഓടി പോവുന്ന ദൃശ്യങ്ങള്‍ പൊലീസ് തെന്നയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഭാഗങ്ങളിലെല്ലാം പൊലിസെത്തി അനാവശ്യമായി പുറത്തിറങ്ങിയവരെ പിടികൂടാനാണ് തീരുമാനം. സംസ്ഥാനത്തിെന്റ ചില ഭാഗങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ഡ്രോണ്‍ വഴി നിരീക്ഷിച്ചായിരുന്നു പൊലീസ് കണ്ടെത്തിയത്.
https://www.facebook.com/varietymedia.in/videos/302177107416258/
https://www.facebook.com/malappurampolice/videos/1084724748555432/
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.