ന്യൂഡൽഹി: ഇന്ത്യയിലെ ഡ്രോൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ച് കേന്ദ്രം. രാജ്യത്തിന്റെ ഡ്രോൺ പോളിസിയിൽനിന്നും പിന്നാക്കം പോകുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നീക്കം. ഡ്രോൺ നിർമ്മാതാക്കളെയും ഓപ്പറേറ്റർമാരെയും രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമായ ‘ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോ’മിലൂടെ ആരൊക്കെയാണ് പുതുതായി രജിസ്ട്രേഷന് ശ്രമിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും.
കടുത്ത നിയന്ത്രണങ്ങളോടുകൂടി ഡിജിറ്റൽ സ്കൈ പോളിസി നടപ്പാനാണ് തീരുമാനം. രാജ്യത്തിന്റെ ഡ്രോൺ പോളിസിയിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ലോകവ്യാപകമായി ഡ്രോൺ വ്യവസായത്തിൽ വൻ കുതിപ്പാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലും ഡ്രോൺ വിൽപനയിൽ വർധനവുണ്ടെന്നാണ് റിപ്പോർട്ട്. ഡ്രോൺ ഉപയോഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ രാജ്യത്തിന്റെ ഒരു ഭാഗത്തും, ഡ്രോൺ പറത്താൻ അനുവാദമില്ല. ഭരണ സിരാ കേന്ദ്രങ്ങളിലും ഡ്രോൺ വേണ്ടെന്നാണ് നിയമം. കഴിഞ്ഞ ദിവസമാണ് ഇറാനിലെ സൈനിക കമാൻഡർ യു എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാഖിൽ വച്ച് കൊല്ലപ്പെട്ടത്. ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാർഡിന്റെ കമാൻഡറായ ഖാസിം സുലൈമാനിയാണ് കൊല്ലപ്പെട്ടത്.
English Summary: Drones are strictly regulate in India
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.