ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ പരിസരത്ത് ഡ്രോണുകൾ പറത്തുന്നതിന് നിരോധനം. ഇതുസംബന്ധിച്ച് ആഗ്ര പൊലീസ് സൂപ്രണ്ടിന്റെ ഉത്തരവ് വിവിധ ഭാഷകളിൽ താജ്മഹലിന്റെ പരിസരങ്ങളിൽ സ്ഥാപിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ചൈനീസ്, റഷ്യൻ ഭാഷകളിലുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
ചില വിനോദ സഞ്ചാരികൾ ഡ്രോൺ ഉപയോഗിച്ച് താജ്മഹലിന്റെ മുകൾഭാഗം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പകർത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് പൊലീസ് സൂപ്രണ്ട് ബി രോഹൻ പ്രമോദ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ ഡ്രോൺ പറത്തിയതിന് അഞ്ച് റഷ്യൻ വിനോദ സഞ്ചാരികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേ തുടർന്നാണ് ഡ്രോണുകൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
English Summary: Drones banned in the Taj Mahal.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.