ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആയുധം കടത്തിയ പാക്കിസ്ഥാന്‍ ഡ്രോണ്‍ കണ്ടെത്തി

Web Desk
Posted on September 27, 2019, 7:18 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ആയുധം കടത്തിയ പാക്കിസ്ഥാന്‍ ഡ്രോണ്‍ പഞ്ചാബില്‍ കണ്ടെത്തി. പഞ്ചാബ് പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗമാണ് അട്ടാരി എന്ന സ്ഥലത്തു നിന്നും ഡ്രോണ്‍ കണ്ടെത്തിയത്.

പത്ത് കിലോഗ്രാം തൂക്കം വരുന്ന ആയുധങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് കടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. തകരാറുമൂലം പാക്കിസ്ഥാനിലേക്ക് ഡ്രോണ്‍ മടക്കികൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിക്കടുത്തുള്ള ഗ്രാമത്തിലെ വയലില്‍ ഒളിപ്പിക്കുകയായിരുന്നു.