തോട്ടില്‍ കുളിക്കവെ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ചു

Web Desk
Posted on July 06, 2019, 10:22 pm

കാഞ്ഞിരടുക്കം: തോട്ടില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട ഗൃഹനാഥന്‍ പൈപ്പിനുള്ളില്‍ കുടുങ്ങി മരിച്ചു. കാഞ്ഞിരടുക്കം തടിയംവളപ്പ സ്വദേശിയും കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസക്കാരനുമായ ടി.ബാലന്‍ (ബാലന്‍ വെളിച്ചപ്പാടന്‍ 52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.താന്നിയടി എരുമക്കുളം റോഡിലെ തടിയംവളപ്പ് പാലം പുനര്‍നിര്‍മാണത്തിനായി തോട്ടില്‍ മണ്ണിട്ട ശേഷം അതിനടിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഒഴുക്കില്‍പ്പെട്ട ബാലന്‍ വീതി കുറഞ്ഞ പൈപ്പിനുള്ളില്‍ കുടുങ്ങിയതാണ് മരണത്തിനിടയാക്കിയത്. അതേ സമയംഒഴുക്കില്‍പ്പെട്ട ബാലനെ രക്ഷിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ജെസിബി ഉപയോഗിച്ച് പൈപ്പ് പൊട്ടിച്ചാണ് ബാലന്റെ മൃതദേഹം പുറത്തെടുത്തത്.രാജപുരം, അമ്പലത്തറ പോലീസും കാഞ്ഞങ്ങാടു നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവുംസ്ഥലത്തെത്തിയിരുന്നു.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പരേതരായ ചോയ്യമ്പു വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: പ്രശാന്ത്, മഹേഷ്.