19 April 2024, Friday

ഒഴുക്കില്‍പെട്ട ആദിവാസി ബാലനെ കണ്ടെത്താനായില്ല; തിരച്ചില്‍ നാളെയും തുടരും

Janayugom Webdesk
ഇടുക്കി
August 6, 2022 6:18 pm

വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചില്‍ നടത്താനാവാത്ത സാഹചര്യത്തില്‍ റെസ്‌ക്യൂ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് രാവിലെ ഏഴ് മണി മുതല്‍ ഇന്ന് തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചില്‍ നടത്തിയത്. എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ ഏറെ ദുര്‍ഘടമായ വഴിയിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍ പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. തിരച്ചില്‍ ഇന്നും തുടരാന്‍ നിര്‍ദേശം നല്കിയിട്ടുള്ളതായി പീരുമേട് തഹസില്‍ദാര്‍ വിജയലാല്‍ കെ.എസ് അറിയിച്ചു.
ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.

Eng­lish Sum­ma­ry: drowned trib­al boy could not be found; The search will con­tin­ue tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.