പമ്പാനദിയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

Web Desk
Posted on April 16, 2019, 3:35 pm

പത്തനംതിട്ട: പമ്പയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. വടശ്ശേരിക്കര തലച്ചിറ പുത്തന്‍പുരയില്‍ നന്ദു,പാറക്കിഴക്കേതില്‍ സുജിത്ത് എന്നിവരാണ് മരിച്ചത്. കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മലപ്പുറം താനൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇന്ന് രാവിലെ മുങ്ങിമരിച്ചിരുന്നു. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.