25 April 2024, Thursday

Related news

January 16, 2024
December 4, 2023
December 1, 2023
November 24, 2023
November 21, 2023
October 5, 2023
September 21, 2023
August 20, 2023
August 19, 2023
July 25, 2023

ടി-20 ലോകകപ്പില്‍ ഡിആർഎസ് ഉൾപ്പെടുത്താനൊരുങ്ങി ഐസിസി

Janayugom Webdesk
October 10, 2021 3:26 pm

ടി-20 ലോകകപ്പില്‍ ഡിവിഷന്‍ റിവ്യൂ സിസ്റ്റം ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനം. ഡിആർഎസ് ഉൾപ്പെടുത്തുന്ന ആദ്യ പുരുഷ ടി-20 ലോകകപ്പ് ആയി ഈ ടൂർണ്ണമെന്റ് മാറും. ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാകും. പരിചയസമ്പത്ത് കുറഞ്ഞ അമ്പയർമാർ മത്സരം നിയന്ത്രിക്കാൻ എത്തുമെന്നതിനാലാണ് ഡിആർഎസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. 

2018ലെ വനിതാ ടി-20 ലോകകപ്പിൽ ഡിആർഎസ് ഉപയോഗിച്ചിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഒക്ടോബർ 17നാണ് ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും. 

ENGLISH SUMMARY:DRS will be intro­duced in the T20 World Cup
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.