തൃശൂർ ജില്ലയിലെ കഞ്ചാവ് വേട്ടക്കിടെ എക്സൈസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഞ്ചാവ് കേസിലെ പ്രതിയുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. എക്സൈസ് വിരിച്ച് വലയിൽ ജില്ലയിൽ കുടുങ്ങിയത് നിരവധിപേരാണ്. ചില്ലറ വിതരണക്കാരിൽ നിന്ന് അന്വേഷണം മൊത്ത വിതരണക്കാരിലേക്ക് എത്തിയതോടെയാണ് കഞ്ചാവ് മാഫിയയുടെ കഥകൾ പുറം ലോകം അറിയുന്നത്.
തൃശൂർ നഗരത്തിലും ജില്ലയിലാകെയും നടക്കുന്ന പരിശോധനകളിലും റെയിഡുകളിലും പിടികൂടിയ യുവാക്കളിൽ പ്രായപൂർത്തി ആകാത്തവരും എച്ച്ഐവി വാഹകരും പോലും ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് എക്സൈസിന് ലഭിച്ചിട്ടുള്ളത്. കൂടാതെ ആവശ്യക്കാരിൽ ഏറെയും സ്ത്രീകൾ ആണെന്നതുമാണ് ശ്രദ്ധേയം.
കഞ്ചാവ് മൊത്തമായി വിതരണം നടത്തി വന്നിരുന്ന തൃശ്ശൂർ പള്ളിമൂല സ്വദേശി ‘പിഎം’ വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരെ പടിഞ്ഞാറെ കോട്ടയിൽ നിന്നും രണ്ടര കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഉച്ച കഴിഞ്ഞ് മാത്രം കഞ്ചാവ് വിൽപ്പനക്ക് ഇറങ്ങിയിരുന്നത് കൊണ്ടാണു പോലും വിഷ്ണുവിന് പിഎം എന്ന ഇരട്ടപ്പേര് വന്നത്. പിഎം എന്ന് പറഞ്ഞാൽ തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് ഉപയോഗിക്കുന്ന സകലമാനപേർക്കും അറിയാമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ.
എന്നാൽ പോലീസുകരെ ഞെട്ടിച്ചത് അതൊന്നുമല്ല. പിടിയിലായ പ്രതിയുടെ ഫോണിലേക്ക് വന്ന വിളികളാണ് എക്സൈസിന്റെ ഞെട്ടിച്ചത്. ആവശ്യക്കാരിൽ ഏറെയും യുവതികൾ ആണെന്ന് മാത്രമല്ല അവർക്കു ഉപയോഗിക്കുവാൻ ‘ജോയിന്റ്’, സുരക്ഷിതമായി താമസിക്കുവാൻ ‘ഹാൾട്ട്’ കൂടി ആവശ്യപ്പെടുന്നതായിരുന്നു ഫോൺവിളികളധികവും. കഞ്ചാവ് വലിച്ചു ലഹരിയിൽ വീട്ടിൽ പോകാൻ സാധികാത്ത കാരണമാണ് അവർക്കു താമസിക്കാൻ സൗകര്യം ഒരുക്കികൊടുക്കാറുള്ളത് എന്ന് പ്രതി പറഞ്ഞു. സ്കോർ, ജോയിന്റ്, പോസ്റ്റ്, എന്നീ വാക്കുകൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ‘ഹാൾട്ട്’ എന്ന വാക് വില്പനകർക്കിടയിൽ കേൾക്കുന്നത് ആദ്യമാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.
English summary: drug addicted women’s in thrishur
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.