യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരി ഉപയോഗം തടയുന്നതിന് പുതിയ പദ്ധതിയുമായി പൊലീസ്. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചു പൊലീസിന് രഹസ്യവിവരം കൈമാറുന്നതിനും മയക്കുമരുന്ന് വ്യാപനം തടയുന്നതിനും വേണ്ടി യോദ്ധാവ് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുകയാണ് പൊലീസ്. ആപ്ലിക്കേഷൻവഴി പൊതുജങ്ങൾക്ക് രഹസ്യമായി വിവരങ്ങൾ കൈമാറാം.
മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടി ഭയന്ന് പൊതുജനങ്ങൾ ഇത്തരം രഹസ്യങ്ങൾ സാധാരണ പങ്കുവയ്ക്കാൻ സന്നദ്ധരാകുന്നില്ല. വിവരങ്ങൾ നൽകുന്നതിന് ആളുകൾ ഭയപ്പെടുകയാണ്. ഇതിനൊരു മാറ്റംകുറിക്കാൻ മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പോലീസുമായി പങ്കിടുന്നതിനാണ് യോദ്ധാവ് മൊബൈൽ ആപ് തയാറാക്കിയത്. യോദ്ധാവ് എന്ന വാട്ട്സ്ആപ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കൾ പ്ലേസ്റ്റോറിൽനിന്നോ ആപ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്സ്ആപ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. സോഷ്യൽ മീഡിയയിലും യോദ്ധാവ് ഇതിനകം വൈറാലായി മാറി. മോഹൻലാലിന്റെ ഫോട്ടോ സഹിതമാണ് ആപ്പിനെ പോലീസ് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. മോഹൻലാലും ഫേസ്ബുക്ക് വഴി യോദ്ധാവ് അപ്പിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
English summary: drug aginst drug application yodhav
you may also like this video