കുമ്പളയിൽ അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Web Desk
Posted on September 30, 2018, 6:01 pm

കുമ്പള: ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 550 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തു. ബൈക്ക് കസ്റ്റഡിയിലെടുത്തു. നായ്ക്കാപ്പിലെ നൗഷാദ് (29), മൊഗ്രാല്‍ പെട്ടോരിയിലെ മുനീര്‍ (39) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. വില്‍പന നടത്താന്‍ വേണ്ടി നായ്ക്കാപ്പ് അനന്തപുരം ഭാഗത്ത് കഞ്ചാവുമായി ബൈക്കില്‍ കറങ്ങുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം ഇവരെ പിടിച്ചത്. വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റുമാരെ കുറിച്ച് വിവരം ലഭിച്ചതായും ഇവരെ പിടിക്കാന്‍ കര്‍ശന പരിശോധന നടത്തുന്നതായും എക്‌സൈസ് സംഘം പറഞ്ഞു.

കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. ശശി, കെ. പീതാംബരന്‍, സിവില്‍ ഓഫീസര്‍ സുധീഷ്, ഡ്രൈവർ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.