June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

തമിഴ്‌നാട് കമ്പത്ത് വന്‍ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് കേരളത്തിലേയ്ക് കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവ്

By Janayugom Webdesk
September 22, 2020

തമിഴ്‌നാട് കമ്പം വഴി കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച് 176 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. മൂന്ന് വാഹനങ്ങളും രണ്ടുപേരും പൊലീസ് പിടിയില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആന്ത്രയില്‍ നിന്നും കമ്പം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് തേനി എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ദിവാന്‍ മൊയ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കമ്പം ഉലകതേവര്‍ സ്ട്രീറ്റിലെ വേല്‍മുരുകന്‍, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മലിച്ചാമി, കൃഷ്ണന്‍, കാളിരാജ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപയോഗിച്ച കാറ്, ബൈക്ക് വാന്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കമ്പംമേട് കാനനപാത വഴിയും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് വിവരം.

Eng­lish sum­ma­ry; drug case updates

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.