ലഹരിക്കടത്തു കേസുകളില്‍ എന്‍ഐഎക്ക് കൂടുതല്‍ അധികാരം

Web Desk

കൊച്ചി

Posted on September 23, 2020, 5:21 pm

ലഹരികടത്തു കേസുകളില്‍എന്‍ഐഎക്ക് കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇതോടെ സ്വര്‍ണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും എന്‍ഐഎയ്ക്കു അന്വേഷിക്കാനാകും. സ്വര്‍ണക്കടത്തിന് പുറമെ കേരളത്തിലെ പല കേസുകളിലും പുതിയ തീരുമാനം വഴിത്തിരിവുണ്ടാക്കും.

എന്‍ഡിപിഎസ് ആക്റ്റ് (നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റന്‍സസ് ആക്‌ട്) അനുസരിച്ച്‌ കേസെടുത്ത് അന്വേഷണം നടത്താനാണ് എന്‍ഐഎക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ റാങ്ക് മുതലുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കേസെടുക്കാം. എന്‍ഐഎ ആക്‌ട് അനുസരിച്ച്‌ ലഹരിമരുന്നു കേസുകള്‍ അന്വേഷിക്കാന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല.

കേരളത്തില്‍ ഭീകരവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. . പുതിയ തീരുമാനത്തോടെ, വിവാദമായ സ്വര്‍ണക്കടത്തു കേസിനു പിന്നിലെ ലഹരികടത്തുകാരുടെ സാന്നിധ്യവും അന്വേഷിക്കാനാകും. കേരളത്തില്‍ ഭീകരവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ണക്കടത്തിലൂടെയും ലഹരി കടത്തിലൂടെയും പണം ലഭിക്കുന്നതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു.

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ഈ പണമാണ് ഉപയോഗിക്കുന്നത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളുടെ സാമ്പത്തീക സ്രോതസ് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് എന്‍ഐഎ.

Eng­lish sum­ma­ry; drug case upda­tion

You may also like this video;