Web Desk

കണ്ണൂര്‍

January 01, 2021, 4:35 pm

കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി; യുവതിയടക്കം ഏഴു പേര്‍ പിടിയില്‍

Janayugom Online

കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം പിടിയില്‍. പുതുവല്‍സര ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പാര്‍ട്ടിയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഒരു യുവതിയടക്കം ഏഴുപേരാണ് എംഡിഎംഎ ഉള്‍പെടെയുളള മയക്കുമരുന്നുമായി പിടിയിലായത്.

കണ്ണൂരിലെ ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ന്യൂ ഇയര്‍ ആഘോഷത്തിനായി കൊണ്ടുവന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. മയക്കുമരുന്ന് പാര്‍ട്ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.

അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതായിയാണ് തളിപ്പറമ്പ് എക്സൈസ് വിഭാഗം അറിയിച്ചത്. കണ്ണൂര്‍, കോഴിക്കോട്, കാസറഗോഡ്, പാലക്കാട്, വയനാട് സ്വദേശികളാണ് ലഹരി മരുന്നുമായി പിടിയിലായത്.

ENGLISH SUMMARY: drug hunt in kannur

YOU MAY ALSO LIKE THIS VIDEO