കുവൈത്തിൽ മയക്കുമരുന്ന് നിർമാണം; ഇന്ത്യക്കാരി ഉൾപ്പെട്ട സംഘം പിടിയിൽ

Web Desk

കുവൈത്ത്​ സിറ്റി

Posted on September 19, 2020, 7:56 pm

കുവൈത്തിൽ മയക്കുമരുന്ന് നിർമാണം നടത്തിയ ഇന്ത്യക്കാരിയുൾപ്പെട്ട സംഘം പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ നർക്കോട്ടിക്സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെ‍യ്‍തത്. ഇന്ത്യക്കാരിക്ക് പുറമെ ഒരു കുവൈത്ത് പൗരനും ഒരു ഈജിപ്‍ഷ്യൻ പൗരനുമാണ് സംഘത്തിലുണ്ടായായിരുന്നത്.

വിദേശത്ത് നിന്നുവന്ന ഒരു പാർസൽ കസ്റ്റംസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോസ്റ്റ് വഴിയെത്തിയ ഈ പാർസലിൽ രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഉടമയെ തേടിയുള്ള അന്വേഷണം ഈജിപ്‍ഷ്യൻ പൗരനിലേക്കെത്തി. പാർസൽ വാങ്ങാനെത്തിയപ്പോൾ ഇയാൾ പിടിയിലാവുകയും ചെയ്‍തു.

ഇയാളെ ചോദ്യം ചെയ്‍തപ്പോഴാണ് മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരം കൂടി ലഭിച്ചത്. സാൽമിയയിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മയക്കുമരുന്ന് നിർമാണം. ഇവിടെ വെച്ചാണ് ഇന്ത്യക്കാരി അറസ്റ്റിലായത്. മയക്കുമരുന്ന് നിർമാണത്തിനുപയോഗിക്കുന്ന വസ്‍തുക്കളും ഡിജിറ്റൽ ത്രാസും മയക്കുമരുന്ന് പാക്കറ്റുകളിൽ നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട കുവൈത്തി പൗരൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Eng­lish sum­ma­ry; Drug man­u­fac­tur­ing in Kuwait

You may also like this video;