June 5, 2023 Monday

കശ്മീരിൽ വൻ ആയുധ‑മയക്കുമരുന്ന് വേട്ട

Janayugom Webdesk
ശ്രീനഗർ
July 27, 2020 6:14 pm

കശ്മീരിലെ കുപ്വാരയിൽ നിന്ന് 50 കോടി വിലമതിക്കുന്ന മയക്കുമരുന്നും തോക്കുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും പിടിച്ചെടുത്തു. മൂന്ന് പേർ അറസ്റ്റിലായി. മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് സൈന്യവും പൊലീസും വാഹനപരിശോധന ശക്തമാക്കുകയായിരുന്നു.
സാധന പാസ് ടോപ്പിലെ പരിശോധനയ്ക്കിടെയാണ് രണ്ട് വാഹനങ്ങളിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തത്. പത്ത് കിലോഗ്രാം ബ്രൗൺ ഷുഗർ, ഒരു എകെ റൈഫിൾ, നാല് എകെ മാഗസിനുകൾ, 76 റൗണ്ട് എകെ വെടിമരുന്ന്, രണ്ട് പിസ്റ്റളുകൾ, 90 പിസ്റ്റൾ റൗണ്ടുകൾ, 20 ഗ്രനേഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും കേസിൽ കൂടുതൽ അറസ്റ്റ് പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം വിവിധ ക്രിമിനൽ കേസുകളിൽ ഒളിവിൽ ആയിരുന്ന ആറുപേരെ പൂഞ്ച് ജില്ലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ആറംഗ സംഘം പത്തുവർഷത്തോളമായി ഒളിവിലായിരുന്നു. പൂഞ്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികളെ കണ്ടെത്തിയത്.
മുഹമ്മദ് സഹകീൽ, മുഹമ്മദ് അഫ്താർ, മുഹമ്മദ് റിയാസ്, ഖാലിക്ക്, ഷക്കീല ബി, മുഹമ്മദ് സബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.