September 28, 2022 Wednesday

Related news

September 14, 2022
August 21, 2022
August 20, 2022
August 16, 2022
August 14, 2022
August 13, 2022
August 4, 2022
July 31, 2022
July 21, 2022
July 18, 2022

ആലക്കോട് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Janayugom Webdesk
ആലക്കോട്
July 10, 2020 1:21 pm

കഞ്ചാവുമായി യുവാവിനെ പിടികൂടി. രണ്ട് കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട് നെല്ലിക്കുന്നേല്‍ ഷാമോനെ (27)യാണ് ഇന്നലെ രാത്രി 7.30 ഓടെ മാര്‍ത്തോമ വളവില്‍ വച്ച് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഷാമോനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു.

ഷാമോന്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ ബൈജു പി.ബാബു, ഉദ്യോഗസ്ഥരായ ജെസി ജോര്‍ജ്, അബി കെ.എ, രാധാകൃഷ്ണന്‍, ഷംസുദീന്‍, സാനു പി.ജി, ഹിലാല്‍ കെ.എം, മനു.എസ്, ഷംസ് വി.കെ, നിഷാദ് എം.ഡി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ: ബൈജു പി.ബാബു അറിയിച്ചു.

ENGLISH SUMMARY:drug smug­gler caught by police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.