ലഹരി വസ്തുക്കള്‍ കടത്തിയ സംഭവം; പ്രമുഖ ഡാന്‍സറും നടനുമായ താരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

Web Desk

ബെംഗളൂരു

Posted on September 19, 2020, 12:27 pm

ലഹരി വസ്തുക്കള്‍ കടത്തിയ സംഭവത്തില്‍ ഡാന്‍സറും നടനുമായ കിഷോര്‍ ഷെട്ടിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.ശനിയാഴ്ചയാണ് മംഗലാപുരം സിറ്റി ക്രൈം ബ്രാഞ്ച് കിഷോറിനെ അറസ്റ് ചെയ്‌തത്‌.

ബോളിവുഡ് ചിത്രം എബിസിഡിയില്‍ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് കിഷോര്‍ ഷെട്ടിയെ അറസ്റ്റ് ചെയ്തത്.

you may also like this video