14 October 2024, Monday
KSFE Galaxy Chits Banner 2

പാര്‍ട്ടിക്കിടയില്‍ ലഹരി ഉപയോഗം; നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

Janayugom Webdesk
June 13, 2022 11:33 am

നിശാ പാര്‍ട്ടിക്കിടയില്‍ ലഹരി ഉപയോഗിച്ചതിന് നടന്‍ ശക്തി കപൂറിന്റെ മകന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രിയില്‍ ബംഗളൂരൂവിലെ പാര്‍ക്ക് ഹോട്ടലിന്റെ പബില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നാണ് സിദ്ധാന്ത് കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. പാര്‍ട്ടിക്കിടെ പൊലീസ് പബില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുക്കുകയും മുപ്പത്തഞ്ചോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കസ്റ്റഡിലെടുത്തവരില്‍ ആറു പേര്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2020 ല്‍ ലഹരി മരുന്ന് കൈവശം വച്ച കേസില്‍ സിദ്ധാന്ത് കപൂറിന്റെ സഹോദരി ശ്രദ്ധ കപൂറിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.

Eng­lish sum­ma­ry; Drug use at the par­ty; Six peo­ple have been arrest­ed, includ­ing the son of actor Shak­ti Kapoor

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.