October 6, 2022 Thursday

Related news

October 23, 2021
October 22, 2021
October 7, 2021
October 7, 2021
August 29, 2021
August 26, 2021
May 4, 2021
November 10, 2020
November 3, 2020
November 2, 2020

ലഹരിക്കേസ്; മുൻകൂർ ജാമ്യം തേടി ദീപികയുടെ മാനേജർ

Janayugom Webdesk
മുംബൈ
November 2, 2020 6:14 pm

ലഹരിക്കേസിൽ നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ് അറസ്റ്റിൽ നിന്നു സംരക്ഷണം തേടി കോടതിയെ സമീപിച്ചു. കഴിഞ്ഞയാഴ്ച പരിശോധനയ്ക്കിടെ കരിഷ്മയുടെ ഫ്ലാറ്റിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്തിരിക്കെയാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

1.7 ഗ്രാം കഞ്ചാവാണു ഫ്ലാറ്റിൽ നിന്നു കണ്ടെടുത്തത്. പരാമവധി 1 വർഷം തടവും 10, 000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണത്തിനു ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതിരുന്ന കരിഷ്മയെ ഫ്ലാറ്റിൽ കണ്ടെത്താനാവാതെ വന്നപ്പോൾ വാതിലിൽ സമൻസ് പതിപ്പിച്ചിരുന്നു.

കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നിഖിൽ സർധാന സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കോടതി ഇന്നു പരിഗണിക്കും.

Eng­lish sum­ma­ry; drugs case deepi­ka padukones man­ag­er files for anticipatory

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.