ബോളിവുഡുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടൻ അർജുൻ രാംപാലിന്റെ മുംബൈയിലെ വീടുകളിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. അന്ധേരി, ഖാർ, ബാന്ദ്ര എന്നിവിടങ്ങളിലെ വീടുകളിലായിരുന്നു റെയ്ഡ്.
ലഹരി ഇടപാടിൽ അർജുൻ രാംപാലിന്റെ സ്ത്രീ സുഹൃത്ത് ഗബ്രിയേല ഡെമെത്രിയാഡ്സിന്റെ സഹോദരൻ അഗിസിലാവസിനെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കൻ പൗരനായ ഇയാളിൽ നിന്ന് ഹാഷിഷ്, അൽപ്രാസോളം ഗുളികകൾ തുടങ്ങിയവ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
സിനിമാ നിർമാതാവ് ഫിറോസ് നാദിയാദ്വാലയുടെ വീട്ടിൽ ശനിയാഴ്ച നടത്തിയ റെയ്ഡിലും എൻസിബി ലഹരി വസ്തുക്കൾ കണ്ടെത്തി. ഫിറോസ് നാദിയാദ്വാലയുടെ ഭാര്യയെ ഇന്നലെ അറസ്റ്റ് ചെയ്ത എൻസിബി ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഫിറോസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
English summary; drugs case latest updation
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.