16 April 2024, Tuesday

Related news

March 28, 2024
March 9, 2024
February 25, 2024
December 30, 2023
September 28, 2023
September 21, 2023
August 25, 2023
August 14, 2023
July 2, 2023
May 17, 2023

ലഹരിമരുന്ന് ; യുവതിയടക്കം എട്ടു പേർ പിടിയിൽ

Janayugom Webdesk
കോഴിക്കോട്
August 11, 2021 10:09 pm

സിന്തറ്റിക്ക് ലഹരി മരുന്നുകൾ അടക്കമുള്ള ലഹരി വസ്തുക്കളുമായി യുവതിയടക്കം എട്ട് പേർ പൊലീസ് പിടിയിൽ. മാവൂർ റോഡിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ വച്ചാണ് നടക്കാവ് പൊലീസും ഡാൻസാഫും ചേർന്ന് വൈകിട്ടോടെയാണ് എട്ടംഗസംഘത്തെ പിടികൂടിയത്. ദിവസങ്ങളായി ഇവർ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ചേളന്നൂർ പാലോളി മീത്തൽ എം എം മനോജ്(22), എരഞ്ഞിക്കൽ കളത്തിൽ ഹൗസിൽ കെ അബി(26), ബേപ്പൂർ നടുവട്ടം എം മുഹമ്മദ് നിഷാം(26), പെരുമണ്ണ കൊളായ് മീത്തൽ കെ എം അർജുൻ(23), എടപ്പറ്റ മേലാറ്റൂർ ടി പി ജസീന(22), മാങ്കാവ് പൂഞ്ചേരി ടി ടി തൻവീർ അജ്മൽ(24), എലത്തൂർ പുതിയനിരത്ത് പി അബിജിത്ത്(26), പെരുവയൽ കയ്നാടിപറമ്പ് പി വി ഹർഷാദ്(28) എന്നിവരാണ് അറസ്റ്റിലായത്.

അർഷാദിന്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. വാഗമൺ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പതിവായി ഡിജെ പാർട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇവരുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം ഡി എം എയും പിടികൂടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ ഇവർ എന്തിന് കോഴിക്കോട് മുറിയെടുത്തു എന്നും മയക്കുമരുന്ന് വിൽപ്പനയ്ക്കെത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പ്രതികളുടെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുന്നുണ്ട്. പിടികൂടിയ സാധനങ്ങൾക്ക് വിപണിയിൽ രണ്ട് ലക്ഷത്തിലേറെ രൂപവിലവരുമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Drugs; Eight per­sons, includ­ing a woman, were arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.