28 March 2024, Thursday

Related news

March 12, 2024
March 6, 2024
February 28, 2024
February 22, 2024
February 14, 2024
February 11, 2024
January 25, 2024
January 18, 2024
January 17, 2024
December 3, 2023

ഗുജറാത്തില്‍ 360 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Janayugom Webdesk
അഹമ്മദാബാദ്
October 8, 2022 9:57 pm

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നും ഗുജറാത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 കിലോ ഹെറോയിൻ പിടികൂടി. വിപണിയി 360 കോടിയാണ് ഇതിന്റെ മൂല്യം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും (ഐസിജി) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പാക് ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പാകിസ്ഥാൻ ബോട്ട് ജഖാവു തുറമുഖത്ത് എത്തിച്ചു. സംസ്ഥാനത്ത് എടിഎസും കോസ്റ്റുഗാര്‍ഡും സംയുക്തമായി നടത്തിയ ആറാമത്തെ ഓപ്പറേഷനായിരുന്നു ഇത്. കഴിഞ്ഞമാസം 14ന് നടത്തിയ പരിശോധനയില്‍ 40 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.

Eng­lish Sum­ma­ry: Drugs worth 360 crore seized in Gujarat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.