കര്‍ണാടകയിലെ കോലാറില്‍ മദ്യപിച്ചെത്തിയ ബൈക്ക് യാത്രികനായ യുവാവ് പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കി. കുമാര്‍ എന്നയാളാണ് പാമ്പിനെ കടിച്ച് കൊന്നതെന്നാണ് വിവരം. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് മദ്യംവാങ്ങി വീട്ടിലേക്ക് മടങ്ങവെ ഇയാളുടെ ബൈക്കിന് കുറുകെ വന്ന പാമ്പിനെയാണ് യുവാവ് കടിച്ച് കൊന്നത്. എന്റെ വഴിതടയാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചാണ് യുവാവ് പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയത് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലത്തു നിന്ന് കയ്യിലെടുത്ത പാമ്പിനെ കഴുത്തിലിട്ട് അല്‍പദൂരം സഞ്ചരിച്ച ശേഷമാണ് ഇയാള്‍ പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയത്. റോഡരികിലുള്ള നിരവധിയാളുകള്‍ സംഭവത്തിന് സാക്ഷിയായി. അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. പാമ്പ് അപ്പോഴേക്കും ചത്തിരുന്നു. നിരവധി ആളുകള്‍ സംഭവം മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
English Summary: Drunk man bite snake in to pieces
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.