Web Desk

August 03, 2020, 6:36 pm

മദ്യപൻമാരായ യാത്രക്കാർ മാസ്ക്ക് ധരിക്കാൻ വിസമ്മതിച്ചു; പിന്നീട് നടന്നത് കൂട്ടത്തല്ല്: വീഡിയോ

Janayugom Online

മദ്യപൻമാരായ യാത്രക്കാർ മാസ്ക്ക് ധരിക്കാൻ വിസമ്മതിച്ചു, ഇതെ തുടർന്ന് വിമാനത്തിൽ കൂട്ടത്തല്ല്. മദ്യപന്മാരായ രണ്ട് യാത്രക്കാർ മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും മറ്റ് യാത്രക്കാരെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും, അസഭ്യം പറഞ്ഞതായുംഎയർലൈൻ വക്താവ് അറിയിച്ചു. പൈലറ്റ് ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് വിമാനം എത്തിച്ചേർന്ന ഉടൻ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും വക്താവ് വ്യക്തമാക്കി. മാസ്ക് ധരിക്കാതെ ബഹളംവെച്ച യാത്രക്കാരിൽ ഒരാൾ വോഡ്ക കുടിച്ചിരുന്നതായി ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്തിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ കൂടുതൽ ആളുകൾ മാസ്ക് ധരിക്കാത്തതായി കാണാം.

you may also like this video