ചെന്നൈ: പുരുഷ സുഹൃത്തുക്കൾക്കൊപ്പം ബർത്ത് ഡേ പാർട്ടിയിൽ മദ്യപിച്ചതിന് നാല് പെൺകുട്ടികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ കോളേജ് വിദ്യാർത്ഥികളെയാണ് അധികൃതർ കോളേജിൽ നിന്ന് പുറത്താക്കിയത്. പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് കോളേജ് അധികൃതർ പെൺകുട്ടികളെ പുറത്താക്കൽ നടപടി സ്വീകരിച്ചത്. ജന്മദിന ആഘോഷം പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു.
പെൺകുട്ടികൾ കോളേജ് യൂണിഫോം ധരിച്ചാണ് മദ്യപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പെൺകുട്ടികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന ആവിശ്യം പല കോണുകളിൽ നിന്ന് ഉയർന്നു വന്നത്. കോളേജിനെ അപകീർത്തിപെടുത്തുന്ന രീതിയിൽ പെരുമാറിയതിനാണ് പുറത്താക്കൽ നടപടി സ്വീകരിച്ചതെന്ന് പ്രിൻസിപ്പൽ പറയുന്നത്. ക്യാമ്പസ്സിനുള്ളിൽ വെച്ചല്ല വിദ്യാർത്ഥികൾ മദ്യപിച്ചത് എങ്കിലും ഈ കോളേജിലെ വിദ്യാർത്ഥികളാണെന്ന് ആർക്കും മനസിലാകാൻ കഴിയുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.