നടുറോഡില്‍ യാത്രക്കാരെ ബുദ്ധിമുട്ടിച്ച് മദ്യപന്റെ അഭ്യാസപ്രകടനം

Web Desk
Posted on May 02, 2019, 6:14 pm

തിരുവനന്തപുരം: പോസ്റ്റില്‍ വലിഞ്ഞുകേറിയ മദ്യപാനി ജനങ്ങള്‍ക്ക് വയ്യാവേലിയായി. തിരുവനന്തപുരത്താണ് യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തി മദ്യപാനി പോസ്റ്റില്‍ വലിഞ്ഞു കയറിയത്. അപകടം മണത്ത പ്രദേശവാസികള്‍ സംഭവം പൊലീസില്‍ അറിയിച്ചു. തു
ര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. പട്ടം ജങ്ഷന്‍ വഴി പോകുന്നവര്‍ മറ്റ് വഴികള്‍ തിരിഞ്ഞ് ലക്ഷ്യത്തിലെത്തണം. പട്ടത്ത് ഇപ്പോഴും ട്രാഫിക് ബ്ലോക്ക് തുടരുകയാണ്.