അടിച്ചു പാമ്പായപ്പോൾ പാമ്പിനെ വിഴുങ്ങി; വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞു

ലക്നൗ: മദ്യലഹരിയില്‍ ജീവനുള്ള പാമ്പിനെ വിഴുങ്ങിയ മധ്യവയസ്കന് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു . ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലെ മഹിപാലാണ് മരിച്ചത്. മഹിപാല്‍ പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചുറ്റും നിന്ന ആളുകളുടെ കൈയടിയും പ്രോത്സാഹനവും കണ്ടതോടെയാണ് മഹിപാല്‍ പാമ്പിനെ വിഴുങ്ങിയത്.
എന്നാല്‍ പാമ്പിനെ വിഴുങ്ങിയ സമയത്തൊന്നും യാതൊരുവിധ അസ്വസ്ഥതയും മഹിപാല്‍ പ്രകടിപ്പിച്ചിരുന്നില്ല. വീട്ടിലെത്തിയ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പലതവണ ഛര്‍ദിക്കുകയും ചെയ്തു. എന്നിട്ടും പാമ്പ് പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.