Web Desk

മുംബൈ

October 12, 2021, 12:18 pm

ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടി; വാദം കേൾക്കൽ നാളേക്കു മാറ്റി

Janayugom Online

ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടി കേസിൽ നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ (23) ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ പ്രത്യേക കോടതി നാളേക്കു മാറ്റി. ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മൂൺ മൂൺ ധമേച്ഛ എന്നിവരുൾപ്പെടെ അറസ്റ്റിലായ അ‍ഞ്ച് പേരുടെ ഹർജികൾ ഇന്നലെ ലഹരിക്കേസുകളുടെ കോടതി പരിഗണിച്ചപ്പോൾ മറുപടി നൽകാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം ചോദിച്ചെങ്കിലും നാളെ വാദം കേൾക്കുമെന്നു കോടതി അറിയിച്ചു. 

വെള്ളിയാഴ്ച ജാമ്യാപേക്ഷ നൽകിയതാണെന്നും ലഹരി മരുന്നു കണ്ടെത്തുകയോ എതിരായി തെളിവുകൾ ലഭിക്കുകയോ ചെയ്യാതെ ഇതിനകം ഒരാഴ്ച തടവിൽ പാർപ്പിച്ചെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു. ഈ മാസം മൂന്നിന് അറസ്റ്റിലായ ആര്യൻ നാല് ദിവസം എൻസിബി കസ്റ്റഡിയിലായിരുന്നു.എന്നാല്‍ തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

ENGLISH SUMMARY:Drunken par­ty on a lux­u­ry ship; The hear­ing was adjourned till tomorrow
You may also like this video