വേറിട്ട രീതിയിൽ ധ്രുവ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Web Desk
Posted on October 18, 2019, 12:38 pm

വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്താഗതിയും ഉള്ളവരാണ് നമ്മൾ എല്ലാവരും. വേറിട്ട രീതിയിൽ പ്രേഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് രാഹുൽ സംവിധാനത്തിൻ പുറത്തിറങ്ങിയ ധ്രുവ എന്ന ഹ്രസ്വചിത്രം. കുറഞ്ഞ സമയം കൊണ്ട് ഒരു വ്യക്തിയുടെ മനസിലുണ്ടാകുന്ന മനോഭാവങ്ങളെയാണ് ചിത്രത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്. രാഹുൽ തന്നെ ഒരുക്കിയ കഥയ്ക്ക് പി ലക്ഷ്‍മിയാണ് തിരക്കഥയും സംഭാഷbsണവും എഴുതിയിരിക്കുന്നത്. നിഷ്കളങ്കതയുടെ നിറങ്ങൾ വർത്തമാന കാലത്തിൽ പലതാണ്, മനുഷ്യൻ അവനവനാൽ ആർജ്ജിച്ചെടുത്ത അനുഭവങ്ങളും, അവബോധവുമാണ് അഭിപ്രായങ്ങളിലും നിഗമനങ്ങളിലും അവനെ കൊണ്ടെത്തിയ്ക്കുന്നത്. ഇത് ജീവിതത്തിന്റെ പരിസരങ്ങളിൽ നിന്നുമെടുത്ത ഒരേടാണ്. അവനവന്റെ ശീലങ്ങളിലൂടെയും മനോഭാവങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലേയ്ക്ക് സ്വയം എത്തിച്ചേരാം. ! എന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് ധ്രുവ അവസാനിക്കുന്നത്.

you may also like this video;