ഡ്രൈക്ലീനിംഗ് മേഖലയിൽ കേരളത്തിലാദ്യമായി ഓൺലൈൻ സേവനവുമായി ബ്ലാക്ക് സ്വാൻ ഡ്രൈ ക്ലീനേഴ്സ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേനെയാണ് കമ്പനിയുടെ സേവനങ്ങൾ ഉപഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുന്നത്. 2000ൽ തൃശൂരിലെ മുണ്ടൂരിൽ ആരംഭിച്ച ഡ്രൈ ക്ലീനിംഗ് സേവനം നിലവിൽ നാല് ജില്ലകളിൽ ലഭ്യമാണ്. 2021 ഏപ്രിൽ മുതൽ സേവനം കേരളം മുഴുവൻ വ്യാപിപ്പിക്കുവാനാണ് പദ്ധതി.
അത്യാധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ഫാക്ടറി 75ൽപ്പരം തൊഴിലാളികളുടെ സഹായത്തോടെ ഏറ്റവും നൂതനമായ രീതികൾ ഉപയോഗിച്ചാണ് ബ്ലാക് സ്വാൻ ഡ്രൈ ക്ലീനിംഗ് സേവനം ഉപഭോക്താക്കൾക്ക് നൽകുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെമിക്കലുകൾ ഉപയോഗപ്പെടുത്തി ഹോട്ട് വാഷ് ചെയ്തും സ്റ്റീം അയണിംഗ് നടത്തിയും ഓരോ തുണിയും കസ്റ്റമേഴ്സിന് കാണാവുന്ന തരത്തിൽ പ്രത്യേകം കവറുകളിലാക്കി ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുന്നത്.
അമേരിക്ക, ഇറ്റലി, ബെൽജിയം, തായ്വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത മെഷീനുകളുടെ സഹായത്താൽ, കറകൾ, കളറുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ഇറക്കുമതി ചെയ്ത കെമിക്കലുകൾ ഉപയോഗിച്ച് സ്പോട്ടിങ് മെഷീനുകളുടെ സഹായത്തോടെയുള്ള പ്രത്യേക പരിചരണവും ബ്ലാക്ക് സ്വാൻ ഉറപ്പുനൽകുന്നു. കൂടാതെ, വസ്ത്രങ്ങൾ കളർ ചെയ്യുക, കീറിയ വസ്ത്രങ്ങൾ ഡാർൺ ചെയ്തുകൊടുക്കുക, സാരി നെറ്റ് ആൻഡ് ഫാൾ ഫിക്സിംഗ്, ആൽറ്ററേഷൻ വർക്ക്, കാർപെറ്റ്, ബ്ലാങ്കെറ്റ്, ബെഡ്സ്പ്രെഡ്സ്, കർട്ടൻ, ഡോൾ വാഷിംഗ് ഇങ്ങനെ ഒരേ കുടക്കീഴിൽ വസ്ത്രങ്ങളുടെ പൂർണ്ണ സംരക്ഷണവും, പരിചരണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് സ്വാൻ സ്വന്തമായി നിർമ്മിച്ച മൊബൈൽ ആപ്ലിക്കേഷൻ സഹായത്തോടെ ഫ്രീ ഹോം പിക്കപ്പും ഡെലിവറി സർവീസും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണ്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.