ദുബായ് ബസ്പകടം, ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും

Web Desk
Posted on July 17, 2019, 2:56 pm

ദുബായ്; ദുബായ് ബസ്പകടം, ഒമാനി ബസ് ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും. 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ച അപകടത്തില്‍പെട്ട ബസ് ഓടിച്ച ഡ്രൈവര്‍ക്കാണ് ദുബായ് ട്രാഫിക് കോടതി ശിക്ഷ വിധിച്ചത്. ജൂണ്‍ ഏഴിനായിരുന്നു അപകടം.ഒമാനില്‍ നിന്നും ദുബായിലേക്കുവന്ന ബസ് നഗരത്തില്‍ ബസ് കടക്കാത്ത ഭാഗത്ത് തടസത്തിന് സ്ഥാപിച്ച ലോഹപൈപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ബസിന്റെ ഇടതുഭാഗത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. 53വയസ് പ്രായമുള്ള ഡ്രൈവറെ ശിക്ഷകഴിഞ്ഞ് നാടുകടത്തും. 50,000 ദിര്‍ഹം പിഴയും ഒടുക്കണം.